സരിതയുടെ കത്ത് പുറത്ത്: ജോസ് കെ മാണിക്കെതിരെ പരാമര്‍ശം

സരിത എസ്.നായര്‍ പത്തനംതിട്ട ജയിലില്‍വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്തിന്റെ ഏതാനും ഭാഗങ്ങള്‍ പുറത്തുവന്നു. ജോസ് കെ.മാണി എം.പി.ക്കെതിരെ ലൈംഗികാരോപണങ്ങളുള്ളതാണ് പുറത്തുവന്ന കത്തിന്റെ ഭാഗങ്ങള്‍. എന്നാല്‍, കത്ത് തന്റേതല്ലെന്നും അതില്‍പ്പറയുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സരിത എസ്.നായര്‍ പറഞ്ഞു.

തെലങ്കാനയില്‍ തീവ്രവാദികളെ വെടിവെച്ചത് വിലങ്ങിലിരിക്കെ...

തെലങ്കാനയിലെ വാറങ്കലില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച തീവ്രവാദികളെ കൈവിലങ്ങുകൊണ്ട് ബന്ധിപ്പിച്ചിരുന്നതായി തെളിവുകള്‍ പുറത്ത്. പോലീസ് വാഹനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേരേയും വെടിവെച്ചുകൊന്നതെന്നാണ് പോലീസ് ഭാഷ്യം. FOR MORE DETAILS...http://www.mathrubhumi.com/story.php?id=537222

ഹര്‍ത്താല്‍ ദിനത്തില്‍ വണ്ടി കിട്ടിയില്ല; റോഡില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു

ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ കുഴഞ്ഞു വീണയാള്‍ ഉടന്‍ ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതിരുന്നതിനെ തുടര്‍ന്ന് മരിച്ചു. ഗുരുവായൂര്‍ അരിയന്നൂര്‍ മണപ്പറമ്പ് വീട്ടില്‍ ഭാര്‍ഗ്ഗവനാണ് (50) മരിച്ചത്. വന്നേരി കള്ളുഷാപ്പില്‍ മാനേജരാണ്. മമ്മിയൂര്‍ സെന്ററില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. For more details...http://www.mathrubhumi.com/story.php?id=537208

കീറാമുട്ടിയായി ജോര്‍ജ്‌

പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമായില്ല. ഒരു പകല്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലും ജോര്‍ജ് പ്രശ്‌നം യു.ഡി.എഫിന് കീറാമുട്ടിയായി നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അവസാനം പറഞ്ഞത്.for more details...http://www.mathrubhumi.com/story.php?id=536689

552 ഇന്ത്യക്കാര്‍ കൂടി നാട്ടിലെത്തി

യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി. തിങ്കളാഴ്ച അര്‍ധരാത്രിേയാടെ രണ്ട് വിമാനങ്ങളിലായാണ് സംഘം നാട്ടിലെത്തിയത്. 376 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയിലും 176 പേരുമായി വ്യോമസേനയുടെ വിമാനം മുംബൈയിലുമാണ് എത്തിയത്. തിങ്കളാഴ്ച വരെ 1200ഓളം മലയാളികള്‍ യെമനില്‍ നിന്ന് നാട്ടില്‍ എത്തിയിട്ടുണ്ട്.

2017 ലോകകപ്പ് കൊച്ചിയിലെത്തുമ്പോള്‍

യുദ്ധങ്ങളും ലോകകപ്പും എന്നും നമുക്ക് സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ്. എന്നാല്‍ ഇതാ സ്വന്തം മുറ്റത്ത് കഥകളിലെ യുദ്ധം അരങ്ങേറാന്‍ പോകുന്നു. കൊച്ചിയില്‍ 2017ല്‍ ലോകകപ്പ് നടക്കും എന്ന വാര്‍ത്ത ഫുട്‌ബോള്‍ പ്രേമികള്‍ പോലും വിശ്വസിക്കാന്‍ മടിക്കും. ലോകകപ്പോ, ഇന്ത്യയിലോ, കൊച്ചിയിലോ... ഹും!FOR MORE DETAILS...http://www.mathrubhumi.com/story.php?id=536620

എല്ലാം പറഞ്ഞത് മാണിയുടെ അറിവോടെ: ജോര്‍ജ്‌

മന്ത്രി കെ എം മാണിയും ചീഫ് വിപ്പ് പി.സി ജോര്‍ജും തമ്മിലുള്ള വാക്‌പോര് തുടരുന്നു. താന്‍ എല്ലാ കാര്യങ്ങളും പറഞ്ഞത് മാണിയുടെ അറിവോടെയാണെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.FOR MORE DETAILS...http://www.mathrubhumi.com/story.php?id=534340

ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിക്കുന്നു

ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് ഫൈനല്‍ മത്സരത്തിനുശേഷം ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.FOR MORE DETAILS...http://www.mathrubhumi.com/cricketworldcup2015/article.php?id=534341

ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് സെമിഫൈനലില്‍ എം.എസ്. ധോനിക്ക് നിര്‍ണായകമായ ടോസ് നഷ്ടപ്പെട്ടു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. For more details...http://www.mathrubhumi.com/cricketworldcup2015/article.php?id=533837

നാവികരുടെ മോചനം: ഇറ്റലിയുടെ നിര്‍ദേശം ഇന്ത്യ പഠിക്കുന്നു

മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറ്റലി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിച്ചുവരികയാണെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. ഇറ്റലിയുടെ നിര്‍ദേശങ്ങള്‍ നിയമവിദഗ്ധരുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണെന്ന് സെക്രട്ടറി (വെസ്റ്റ്) നവ്തേജ് സര്‍ണ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. For more details...http://www.mathrubhumi.com/story.php?id=533742

ഡുപ്ലസിസിനും ഡിവില്ല്യേഴ്‌സിനും അര്‍ധസെഞ്ച്വറി; ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്‌

അര്‍ധസെഞ്ച്വറി നേടിയ ഡുപ്ലസിസിന്റെയും ഡിവില്ല്യേഴ്‌സിന്റെയും മികവില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്. 36 ഓവറില്‍ മൂന്ന് വിക്കറ്റിന് 199 എന്ന നിലയിലാണ് അവരിപ്പോള്‍. ഡുപ്ലസിസും (99 പന്തില്‍ 73) ഡിവില്ല്യേഴ്‌സുമാണ് (33 പന്തില്‍ 52) ഇപ്പോള്‍ ക്രീസില്‍.For more details...http://www.mathrubhumi.com/cricketworldcup2015/article.php?id=533304

പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി ഹൈക്കോടതി നിര്‍ബന്ധമാക്കി.എന്നാല്‍ അഞ്ച് ഹെക്ടറില്‍ താഴെയുളളതും 2012 മെയ് 18 ന് മുമ്പ് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ ക്വാറികള്‍ക്ക് തുടരാം.For more details...http://www.mathrubhumi.com/story.php?id=533199

ഇന്ത്യ ലോകകപ്പ് നിലനിര്‍ത്താന്‍ തയ്യാര്‍: സച്ചിന്‍

ഐ.സി.സി യുടെ ബ്രാന്‍ഡ് അംബാസഡറായതിനാല്‍ ഏതെങ്കിലും ടീമിനെ കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പരിമിതികളുണ്ട്. പക്ഷെ ഇന്ത്യ കപ്പ് നിലനിര്‍ത്താന്‍ തയ്യാറാണെന്ന് വരികള്‍ക്കിടയിലൂടെ സച്ചിന്‍ പറഞ്ഞുവെച്ചു.

റീം ഐലന്‍ഡിലെ കൊലപാതകം: വിചാരണ ആരംഭിച്ചു

ഇബോല്യ റയാന്‍ എന്ന അമേരിക്കന്‍ ടീച്ചറെ അബുദാബി റീം ഐലന്‍ഡിലെ മാളില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ നടപടികള്‍ ഫെഡറല്‍ സുപ്രീം കോടതിയില്‍ ആരംഭിച്ചു. 29 കാരിയായ സ്വദേശി വനിത ആലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷ്മിയാണ് കേസിലെ പ്രതി. വിചാരണയുടെ ഭാഗമായി ഇവരെ കോടതിയില്‍ ഹാജരാക്കി. തന്റെ പേരും വയസ്സും ശരിയാണെന്ന് സമ്മതിച്ച പ്രതി അഭിഭാഷക സഹായം അഭ്യര്‍ഥിക്കുകയും കോടതി അബ്ദുല്‍ ഖാദര്‍ ഹൈത്തമിയെ ഇതിനായി നിയമിക്കുകയും ചെയ്തു...For more details...http://www.mathrubhumi.com/nri/gulf/article_533286/

നിഷാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; സെല്‍ ഗോവിന്ദച്ചാമിയുടേത്

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലായിരുന്ന ഇയാളെ ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് കണ്ണൂരിലെത്തിച്ചത്. ...For more details...http://www.mathrubhumi.com/story.php?id=532966

Mar 23, 2015പാര്‍ലമെന്റ് സമുച്ചയത്തില്‍ വന്‍തീപ്പിടിത്തം; ആളപായമില്ല

പാര്‍ലമെന്റ് സമുച്ചയത്തിനകത്തെ എ.സി പ്ലാന്റില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വന്‍തീപ്പിടിത്തമുണ്ടായി. അഗ്നിശമനസേ നയുടെ പത്തോളം വാഹനങ്ങളെത്തി ഒരുമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല....For more details...http://www.mathrubhumi.com/story.php?id=532980

ഗുപ്ടിലിന്റെ സെഞ്ച്വറിയില്‍ കിവീസ് മുന്നറുന്നു

തുടക്കത്തില്‍ ഒന്ന് പതറിപ്പോയ ന്യൂസീലന്‍ഡിന് തുണയായി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ സെഞ്ച്വറി. 89 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടവരെ ഏഴാം ഏകദിന സെഞ്ച്വറി നേടിയ ഗുപ്ടിലും ക്ഷമയോടെ നിലയുറപ്പിച്ച റോസ് ടെയ്‌ലറും ചേര്‍ന്നാണ് മികച്ച സ്‌കോറിലേയ്ക്ക് നയിച്ചത്. For more details...http://www.mathrubhumi.com/cricketworldcup2015/article.php?id=532610

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാള്‍ മരിച്ചു

ജമ്മുകശ്മീരില്‍ ഇന്നുപുലര്‍ച്ചെ വീണ്ടും ഭീകരാക്രമണം. സാംബയ്ക്ക് സമീപമുള്ള സൈനികക്യാമ്പിന് നേരെയാണ് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ആക്രമണം നടത്തിയത്. നാലു ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പോരാട്ടം തുടരുകയാണ്. For more details...http://www.mathrubhumi.com/story.php?id=532608

ഉള്‍വനത്തില്‍ അവശയായിക്കിടന്ന വയോധികയെ ആസ്‌പത്രിയിലെത്തിച്ചു

ഉള്‍വനത്തില്‍ അവശയായിക്കിടന്ന ചോലനായ്ക്ക വയോധികയെ ആസ്പത്രിയിലെത്തിച്ചു. നാഗമലയില്‍ വസിക്കുന്ന താടിമാതന്റെ ഭാര്യ ചാത്തി (60)െയയാണ് വ്യാഴാഴ്ച ഉച്ചയോടെ ആരോഗ്യപ്രവര്‍ത്തകരും, മഹിളാ സമഖ്യ പ്രവര്‍ത്തകരുംചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്.For more details...http://www.mathrubhumi.com/static/others/special/story.php?id=532567

ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യത്തിന് എതിരെ 45 ഓവറില്‍ 193 റണ്‍സില്‍ ബംഗ്ലാദേശ് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ-302/6 (50); ബംഗ്ലാദേശ്- 193/10 (45).For more details...http://www.mathrubhumi.com/cricketworldcup2015/article.php?id=532149

വ്യാജ കളിക്കാരന്‍ ബി.ബി.സിക്ക് പണി കൊടുത്തു

ലോകം മുഴുവന്‍ ക്രിക്കറ്റ് ലഹരിയില്‍ മുഴുകിക്കഴിയുമ്പോള്‍ ബി.ബി.സി.യെ ക്ലീന്‍ ബൗള്‍ഡാക്കിയിരിക്കുകയാണ് ഒരു വ്യാജ കളിക്കാരന്‍. മുന്‍ പാകിസ്താനി ടെസ്റ്റ് താരം നദീം അബ്ബാസിയാണെന്ന വ്യാജേന ക്രിക്കറ്റ് ടോക്ക്‌ഷോയില്‍ പങ്കെടുത്ത് വിലപ്പെട്ട അഭിപ്രായങ്ങള്‍ തട്ടിവിട്ടാണ് നദീം അലം എന്ന ബ്രിട്ടീഷുകാരന്‍ ബി.ബി.സിയെ പറ്റിച്ചത്.For more details...http://www.mathrubhumi.com/cricketworldcup2015/article.php?id=531071

പ്ലസ് ടൂ: 217 ബാച്ച് കൂടി

സംസ്ഥാനത്ത് 205 സ്‌കൂളുകളിലായി 217 പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1500ലേറെ തസ്തികകള്‍ ഇതിനായി സൃഷ്ടിക്കേണ്ടിവരും. for more details...http://www.mathrubhumi.com/story.php?id=531870

ഗതാഗതക്കുരുക്കിന്റെ ഫോട്ടോയെടുത്തു; മൊബൈല്‍ കോടതി ശിക്ഷിച്ചു

ദേശീയപാതയിലെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിന്റെ ഫോട്ടോയെടുത്ത പൊതുപ്രവര്‍ത്തകന് മൊബൈല്‍ കോടതിയുടെ ശിക്ഷ. ഒരു പകല്‍ മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ നില്‍ക്കാനാണ് കോടതി വാക്കാല്‍ ശിക്ഷ വിധിച്ചത്. for more details...http://www.mathrubhumi.com/story.php?id=532019

പഞ്ചായത്തോഫീസിലിരുന്ന് മദ്യപിച്ച മെമ്പറെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു

അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പരസ്യമദ്യപാനമെന്ന പരാതിയില്‍ അന്വേഷണത്തിനെത്തിയ പോലീസ് പഞ്ചായത്ത് മെമ്പറെയും പഞ്ചായത്ത് മെമ്പറിന്റെ മകനെയും നാട്ടുകാരനെയും അറസ്റ്റ് ചെയ്തു. for more details...http://www.mathrubhumi.com/story.php?id=531893

തെന്നിന്ത്യ കീഴടക്കാന്‍ ദുല്‍ഖര്‍

ദുല്‍ഖറിനിത് കരിയറിലെ സുവര്‍ണകാലമാണ്. 2014-ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സും വിനക്രമാദിത്യനും പോലുള്ള കമേഴ്‌സ്യല്‍ ഹിറ്റുകള്‍... ഒപ്പം ഞാന്‍ എന്ന രഞ്ജിത് ചിനത്രത്തിലൂടെ നടനെന്ന നിലയില്‍ തികച്ചും വ്യത്യസ്തമായ മേക്ക്ഓവര്‍. for more details...http://www.mathrubhumi.com/movies/web_exclusive/531597/

തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പുഞ്ചിരി ബുധന്‍ കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നവര്‍

സദാചാരത്തിന്റെ പേരില്‍ അക്രമം കാണിക്കുന്നവര്‍ക്ക് പുഞ്ചിരികൊണ്ട് പ്രതിരോധം തീര്‍ത്ത് തേക്കിന്‍കാട്‌ ൈമതാനിയില്‍ 'പുഞ്ചിരി ബുധന്‍' കൂട്ടായ്മ. for more details...http://www.mathrubhumi.com/static/others/special/story.php?id=532007

ശ്രീലങ്കയ്ക്ക് മോശം തുടക്കം

മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍, ഇതുവരെ ലോകകപ്പ് നേടാനാവാത്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിര ബാറ്റ് ചെയ്യുകയാണ്. ശ്രീലങ്കയ്ക്കായിരുന്നു ടോസ്. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=531762

കൊടുങ്ങല്ലൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

കൈപ്പമംഗലത്ത്് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറും ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. for more details...http://www.mathrubhumi.com/story.php?id=531776

സെര്‍വാന്തസിന്റെ ശവകുടീരം കണ്ടെത്തി

ആധുനിക നോവല്‍സാഹിത്യത്തിന്റെ പിതാവായി വിശേഷിക്കപ്പെടുന്ന, സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരന്‍ മിഗുല്‍ ഡി സെര്‍വാന്തസിന്റെ ശവകുടീരവും ഭൗതികാവശിഷ്ടങ്ങളും കണ്ടെത്തിയതായി സ്‌പെയിനിലെ പുരാവസ്തുഗവേഷകര്‍ വെളിപ്പെടുത്തി. for more details...http://www.mathrubhumi.com/story.php?id=531620

ടെറി പ്രാച്ചെറ്റ്: മറവിയെ തോല്‍പ്പിച്ച മാന്ത്രികന്‍!

മറവിയുടെ അതിരുകളില്‍ നിന്നും ഭാവനയുടെ ആകാശത്തിലേക്കുള്ള യാത്ര, അതായിരുന്നു ടെറി പ്രാച്ചെറ്റ് എന്ന എഴുത്തുകാരന്റെ ജീവിതം. for more details...http://www.mathrubhumi.com/books/article/memories/3225/

കോടതിയുടെ തീര്‍പ്പ്: ദൃശ്യം കോപ്പിയടിയല്ല

ദൃശ്യം സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന വാദം കോടതി തള്ളി. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ജിത്തു ജോസഫിന് അനുകൂലമായി കോടതി വിധിച്ചത്. for more details...http://www.mathrubhumi.com/movies/malayalam/531535/

തെളിവായി ഹമ്മര്‍,ഷൂസ്, മൊഴി... നിഷാമിനെതിരെ കുറ്റപത്രം ഒരുങ്ങുന്നു

വ്യവസായി മുഹമ്മദ് നിഷാം ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്താനുപയോഗിച്ച ആഡംബരവാഹനം ഹമ്മറും ചവിട്ടാനുപയോഗിച്ച വിലയേറിയ ഷൂസും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ സാക്ഷിമൊഴികളുമെല്ലാം കുറ്റപത്രത്തില്‍ പ്രധാന തെളിവാകും. for more details...http://www.mathrubhumi.com/static/others/special/story.php?id=531727

മകന്റെ ബൈക്കിടിച്ച് വീണ അനാഥ വൃദ്ധന് തണലായി ഒരു കുടുംബം

എണ്‍പത് വയസ്സുള്ള മണി അയ്യര്‍ ആരാണെന്ന് ഒറ്റപ്പാലം ചുനങ്ങാട്ടെ ശങ്കരനാരായണന് അറിയില്ല. for more details...http://www.mathrubhumi.com/static/others/special/story.php?id=531375

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീംകോടതി

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് വീണ്ടും സുപ്രീംകോടതി. for more details...http://www.mathrubhumi.com/story.php?id=531372

വീടും ജോലിയും വേണ്ട; സച്ചിന്‍ മതി

അഡ്‌ലെയ്ഡ്, മെല്‍ബണ്‍, പെര്‍ത്ത്, ഹാമില്‍ട്ടണ്‍, ഓക്‌ലന്‍ഡ്. ഇന്ത്യ എവിടെ കളിക്കുന്നുവോ അവിടെ അയാളുണ്ട്. എങ്കിലും ഒരു ചില്ലിക്കാശിന്റെ വരുമാനമില്ല അയാള്‍ക്ക്. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=531481

ആ രഹസ്യം ധോനി വെളിപ്പെടുത്തുന്നു

നാലു കൊല്ലം മുന്‍പ് കുലശേഖരയ്ക്കും ശനിയാഴ്ച തിനാഷെ പന്യന്‍ഗാരയ്ക്കുമെതിരെ നേടിയ രണ്ട് സിക്‌സുകളുടെ മാത്രമല്ല, സമ്മര്‍ദം നിറഞ്ഞ സാഹചര്യങ്ങളില്‍ വമ്പന്‍ സ്‌കോറുകള്‍ പിന്തുടര്‍ന്ന് മറികടക്കുന്നതിന്റെയും രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ കൂള്‍ എം.എസ്. ധോനി. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കാട്ടിയ അത്ഭുതങ്ങളുടെ രഹസ്യവും നമുക്കതില്‍ വായിച്ചെടുക്കാം. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=531302

അഞ്ചുവര്‍ഷത്തെ ജയില്‍ജീവിതത്തില്‍ നിന്ന് മോചിതയായി റുബീന

മാലി കല്യാണത്തിന്റെ ഇരയായി കൊലക്കേസ് ആരോപിച്ച് നാലരവര്‍ഷമായി മാലദ്വീപ് ജയിലില്‍ തടവിലായിരുന്ന വര്‍ക്കലസ്വദേശി റുബീന തിരിച്ചെത്തി. for more details...http://www.mathrubhumi.com/static/others/special/story.php?id=531447

പാകിസ്താന്‍ ജയിച്ചു; വിന്‍ഡീസും പാകിസ്താനും ക്വാര്‍ട്ടറില്‍

അയര്‍ലന്‍ഡിനെതിരെ പാകിസ്താന് ഏഴ് വിക്കറ്റ് ജയം. ജയത്തോടെ പാകിസ്താന്‍ ഗ്രൂപ്പില്‍ മൂന്നാമതായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. fore more details...http://www.mathrubhumi.com/cricketworldcup2015/article.php?id=531041

16കാരിയെ പീഡിപ്പിച്ച കേസില്‍16കാരിയെ പീഡിപ്പിച്ച കേസില്‍

16കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന് പീഡിപ്പിക്കുകയും മാല കവര്‍ന്ന് വില്‍ക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. for more details...http://www.mathrubhumi.com/static/others/special/story.php?id=531187

സദാചാര ഗുണ്ടായിസത്തിന് അറുതിയില്ലേ

സദാചാര പോലീസിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കൊടുങ്ങല്ലൂരിനടുത്ത് ആത്മഹത്യചെയ്ത ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനി അശ്വതി. for more details...http://www.mathrubhumi.com/discuss.php?id=530777

നീലേശ്വരം പോലീസ് സ്റ്റേഷന്‍ 'സംരക്ഷക'നായി വീണ്ടും നായ എത്തി

എങ്ങുനിന്നോ അലഞ്ഞുതിരിഞ്ഞെത്തിയ നായ നീലേശ്വരം പോലീസ് സ്റ്റേഷന്റെ സംരക്ഷകനായി. കഴിഞ്ഞ രണ്ടുമാസത്തോളമായി ഈ നായയുടെ സ്ഥിരംതാവളമാണ് പോലീസ് സ്റ്റേഷന്‍. for more details...http://www.mathrubhumi.com/story.php?id=531203

സദ്ദാം ഹുസൈന്റെ ശവക്കല്ലറ നശിപ്പിച്ച നിലയില്‍

ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ശവക്കല്ലറ നശിപ്പിച്ച നിലയില്‍. തിക്രിത്തിലെ അല്‍ അവ്ജയിലുള്ള ശവക്കല്ലറയുടെ മേല്‍ക്കൂരയും തൂണുകളുമാണ് അക്രമികള്‍ നശിപ്പിച്ചത്. for more details...http://www.mathrubhumi.com/story.php?id=531219

ഇടതുമുന്നണി ഹര്‍ത്താല്‍ തുടങ്ങി

വെള്ളിയാഴ്ച നിയമസഭയ്ക്ക് അകത്തും പുറത്തും തങ്ങള്‍ക്ക് നേരെ ആക്രമണം നടന്നെന്ന് ആരോപിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. for more details...http://www.mathrubhumi.com/index.php

ഇന്ധനവില കൂടും; റബ്ബറിന് താങ്ങുവില 150

പെട്രോളിനും ഡീസലിനും ഒരുരൂപ അധിക നികുതി ചുമത്തിയും നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയും മന്ത്രി കെ.എം.മാണിയുടെ 13-ാം ബജറ്റ്...for more details...http://www.mathrubhumi.com/story.php?id=530606

കൈയാങ്കളിക്കിടെ ബജറ്റ് അവതരിപ്പിച്ചു

വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. for more details...http://www.mathrubhumi.com/story.php?id=530406

സെസ്സില്‍ ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ കാണാതായതില്‍ ദുരൂഹത

ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്സ്) ഇന്റര്‍വ്യൂവിനെത്തിയ നവ വധുവിനെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. for more details...http://www.mathrubhumi.com/static/others/special/story.php?id=530002

തിരശ്ശീല വീഴുംമുമ്പ് യുവജനോത്സവ വേദിയില്‍ പൊരിഞ്ഞ അടി

മഹാത്മാഗാന്ധി സര്‍വകലാശാലാ യുവജനോത്സവവേദിയില്‍ സമാപനച്ചടങ്ങിന് തൊട്ടുമുമ്പ് പൊരിഞ്ഞ അടി. ഒപ്പനയുടെ ഫലംപ്രഖ്യാപിച്ച ഉടനെയാണ് മുഖ്യവേദിയായ തിരുനക്കര മൈതാനത്ത് സംഘര്‍ഷം ഉണ്ടായത്. for more details...http://www.mathrubhumi.com/story.php?id=529746

അച്ഛന്‍ പൊള്ളലേല്‍പ്പിച്ച കുഞ്ഞിന്റെ ചികിത്സ മമ്മൂട്ടി ഏറ്റെടുക്കും

അച്ഛന്‍ പൊള്ളലേല്‍പ്പിച്ച മൂന്നുവയസ്സുകാരന് മമ്മൂട്ടിയുടെ സാന്ത്വനസ്പര്‍ശമെത്തുന്നു. for more details... http://www.mathrubhumi.com/static/others/special/story.php?id=529752

സംസ്ഥാനത്ത് കുരങ്ങ് പനി നിയന്ത്രണ വിധേയം: ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കുരങ്ങ് പനി നിയന്ത്രണ വിധേയമായെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. for more details...http://www.mathrubhumi.com/story.php?id=529853

ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഫ്രഞ്ച് ഒളിമ്പിക് ജേതാക്കളടക്കം 10 പേര്‍ മരിച്ചു

റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ അര്‍ജന്റീനയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്ന് മൂന്ന് പ്രശസ്ത ഫ്രഞ്ച് കായികതാരങ്ങളടക്കം 10 പേര്‍ മരിച്ചു. for more details...http://www.mathrubhumi.com/story.php?id=529763

200 അഗ്രഹാരങ്ങള്‍ പുനരുദ്ധരിക്കല്‍: പ്രാരംഭ പദ്ധതി പാലക്കാട്ട്‌

മുന്നാക്കസമുദായ കോര്‍പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 200 അഗ്രഹാരങ്ങള്‍ പുനരുദ്ധരിക്കുന്നതിന്‍റെ പ്രാരംഭപദ്ധതി പാലക്കാട്ട്. for more details...http://www.mathrubhumi.com/story.php?id=529739

റെക്കോഡ് പ്രവാഹത്തില്‍ ക്യാപ്റ്റന്‍ കൂള്‍

ഇന്ന് അയര്‍ലന്‍ഡിന് എതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=529685

അന്ന് ബലാത്സംഗക്കേസില്‍ ജയിലില്‍, ഇന്ന് ബംഗ്ലാദേശിന്റെ ഹീറോ

കോടതിയുടെ കനിവിലാണ് റൂബല്‍ ഹൊസൈന്‍ ലോകകപ്പ് കളിക്കാനനെത്തിയത്. ബലാത്സംഗക്കേസില്‍ മൂന്ന് ദിവസം ജയിലില്‍ കഴിഞ്ഞ റൂബലിനെ ലോകകപ്പ് കളിക്കാന്‍ വേണ്ടിയാണ് കോടതി ജാമ്യത്തില്‍ വിട്ടത്. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=529663

സ്‌കോട്ട്‌ലന്‍ഡിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു

ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പിച്ച ശ്രീലങ്ക ഇതുവരെ ജയം നുണയാത്ത സ്‌കോട്ട്‌ലന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്നു. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=529857

ബലാത്സംഗങ്ങളുടെ നാടെന്ന് ആരോപണം: ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരിശീലനം നിഷേധിച്ചു

ബലാത്സംഗങ്ങളുടെ നാട്ടില്‍നിന്നാണെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജര്‍മനിയിലെ സര്‍വകലാശാലയില്‍ പഠനത്തിന്റെ ഭാഗമായുള്ള പരിശീലനം നിഷേധിച്ചു. for more details...http://www.mathrubhumi.com/story.php?id=529556

സോളാര്‍ ഇംപള്‍സ്2 ഇന്ന് ഇന്ത്യയില്‍

പരമ്പരാഗത ഇന്ധനങ്ങളെ മാറ്റിനിര്‍ത്തി സൗരോര്‍ജത്തിന്റെ കരുത്തില്‍ ഉലകം ചുറ്റാന്‍ ലക്ഷ്യമിടുന്ന സോളാര്‍ ഇംപള്‍സ് 2 ന്റെ ചരിത്രയാത്രയ്ക്ക് തുടക്കമായി. for more details...http://www.mathrubhumi.com/story.php?id=529482

പാകിസ്താനില്‍നിന്ന് ഒരു ധോനി ഭക്തന്‍

ഇന്ത്യ ചാമ്പ്യന്മാരായ കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ ആരാധകനായിരുന്നു കറാച്ചിക്കാരനായ മുഹമ്മദ് ബഷീര്‍. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=529562

ആംബുലന്‍സ് വീണ്ടും പരീക്ഷാഹാളായി

തൈക്കാവ് സ്‌കൂള്‍മുറ്റത്ത് ആംബുലന്‍സ് വീണ്ടും പരീക്ഷാഹാളായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം. പരീക്ഷാര്‍ഥി അന്നും ഇന്നും സജ്‌ന. for more details...http://www.mathrubhumi.com/story.php?id=529488

അപകടത്തില്‍പ്പെട്ട കാറില്‍ 14 മണിക്കൂര്‍; പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

പാലത്തിന്റെ കൈവരിയിലിടിച്ച് പുഴയിലേക്ക് തലകീഴായി തൂങ്ങിക്കിടന്ന കാറില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ചു. for more details...http://www.mathrubhumi.com/story.php?id=529487

പി.ഡി.പി - ബി.ജെ.പി. ബന്ധം ഉലയുന്നു

തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിന്റെ മോചനം ഒരാഴ്ചമാത്രം പ്രായമുള്ള ജമ്മുകശ്മീര്‍ സര്‍ക്കാറില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. for more details...http://www.mathrubhumi.com/story.php?id=529202

19കാരിയെ ഭീഷണിപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത സിദ്ധന്‍ പിടിയില്‍

സിദ്ധന്‍ ചമഞ്ഞ് 19കാരിയെ ഭീഷണിപ്പെടുത്തി രജിസ്റ്റര്‍ വിവാഹം നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ പള്ളിക്കത്തയ്യില്‍ ആന്റണി (ഉണ്ണി-45) യെ പോലീസ് അറസ്റ്റ് ചെയ്തു. for more details...http://www.mathrubhumi.com/static/others/special/story.php?id=529185

'ഉമ്മച്ചി'യുടെ കൈത്തൊട്ടിലിലേറി അലീഷ പരീക്ഷാ ഹാളിലേക്ക്

ഉമ്മയുടെ കൈകളിലേറി അലീഷ എസ്.എസ്.എല്‍.സി. പരീക്ഷാ ഹാളിലെത്തും. ജന്മനാ കൈകാലുകള്‍ക്ക് ചലനശേഷിയില്ലാതിരുന്ന അലീഷയെ വിധിയോടു പൊരുതിയാണ് ഉമ്മ ആസിയ 10-ാം ക്ലൂസ്സിന്റെ കടമ്പവരെ എത്തിക്കുന്നത്. for more details...http://www.mathrubhumi.com/static/others/special/story.php?id=529186

ശ്രീലങ്ക പൊരുതി വീണു; ഓസീസ് ക്വാര്‍ട്ടറില്‍

ഭാഗ്യവും പരിക്കും ഇന്ന് ശ്രീലങ്കയ്ക്ക് എതിരായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇന്നത്തെ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=529152

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി 'ഗാസോണ്‍ വൈറസ്'

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ജാഗ്രതൈ! ഉപയോക്താക്കള്‍ അറിയാതെ അവരെ കെണിയില്‍ കുടുക്കുന്ന മൊബൈല്‍ മാല്‍വെയറുകളുടെ നിരയിലേക്ക് ഇതാ ഒരു പുതിയ വില്ലന്‍ - 'ഗാസോണ്‍'. for more details...http://www.mathrubhumi.com/technology/mobile/gazon-malware-android-mobile-security-smartphone-virsu-android-sms-virus-529170/

വിഘടനവാദി നേതാവിനെ വിട്ടയച്ചു; കശ്മീരിലെ ഭരണമുന്നണിയില്‍ ഭിന്നത

പ്രമുഖ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ ജയിലില്‍നിന്ന് വിട്ടയച്ചതിനെ ചൊല്ലി ജമ്മുകശ്മീരിലെ ഭരണസഖ്യത്തില്‍ അസ്വസ്ഥത. for more details...http://www.mathrubhumi.com/story.php?id=528934

പന്നിപ്പനിയെന്ന് സംശയം: മുലായം ആസ്പത്രിയില്‍

സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായംസിങ് യാദവിനെ പന്നിപ്പനി ബാധയെന്ന സംശയത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. for more details...http://www.mathrubhumi.com/story.php?id=528931

തകരാര്‍ പരിഹരിച്ചില്ല. പകരം വിമാനത്തില്‍ യാത്രക്കാരെ കൊണ്ടുപോയി

വെള്ളിയാഴ്ച പുലര്‍ച്ചെ യന്ത്രത്തകരാറിനെത്തുടര്‍ന്ന് മുടങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പകരം വിമാനം എത്തിച്ച് റിയാദിലേക്ക് കൊണ്ടുപോയി. for more details...http://www.mathrubhumi.com/story.php?id=528894

ഇന്ന് അന്താരാഷ്ട്ര വനിതാദിനം; നിര്‍മിക്കാം നവലോകം

ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം, അന്താരാഷ്ട്ര വനിതാദിനം. for more details...http://www.mathrubhumi.com/story.php?id=529052

സിംബാബ്‌വെ പൊരുതിത്തോറ്റു ; അയര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ സാധ്യത

അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ സിംബാബ്‌വെയ്ക്ക് എതിരെ അയര്‍ലന്‍ഡിന് അഞ്ച് റണ്‍സ് ജയം. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=528843

ഇന്ത്യ കപ്പടിക്കും: സാനിയ

ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുന്ന കാര്യത്തില്‍ സംശയമുള്ളവരുണ്ടാകും. അതില്‍ എന്തായാലും സാനിയ മിര്‍സ പെടില്ല. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=528823

ന്യൂസീലന്‍ഡിന് 187 റണ്‍ വിജയലക്ഷ്യം

നേപ്പിയര്‍: ലോകകപ്പ് പൂള്‍ എയില്‍ അഫ്ഗാനിസ്താനെ തോല്‍പിക്കാന്‍ ആതിഥേയരായ ന്യൂസീലന്‍ഡിനുവേണ്ടത് 50 ഓവറില്‍ 187 റണ്‍ മാത്രം. തുടര്‍ച്ചായ തോല്‍വികളും യാത്രാക്ഷീണവും തളര്‍ത്തിയ അഫ്ഗാന്‍കാര്‍ കിവീ പേസിനും സ്പിന്നിനും മുന്നില്‍ പതറി 47.4 ഓവറിലാണ് 186 റണ്ണിന് ഓള്‍ഔട്ടായത്.Fore more details...http://www.mathrubhumi.com/cricketworldcup2015/article.php?id=529046

'ഇന്ത്യയുടെ മകള്‍'ചിത്രീകരിച്ചത് ജയില്‍ചട്ടങ്ങള്‍ ലംഘിച്ച്‌

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി 'ഇന്ത്യയുടെ മകള്‍' തിഹാര്‍ ജയിലില്‍ ചിത്രീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. For more details...http://www.mathrubhumi.com/story.php?id=528592

നായകന്‍ കളിച്ചു; ഇന്ത്യ ജയിച്ചു

ഒടുവില്‍ ധോനി തന്റെ തനിനിറം പുറത്തെടുത്തു. ഇന്ന് വിന്‍ഡീസിനെതിരായ മത്സരത്തില്‍ കളിക്കളത്തില്‍ കണ്ടത് സമ്മര്‍ദ്ദ ഘട്ടത്തില്‍ ടീമിനെ തോളിലേറ്റുന്ന യഥാര്‍ത്ഥ നായകനെയായിരുന്നു. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=528575

നിയമസഭാസമ്മേളനം തുടങ്ങി; പ്രതിപക്ഷം ഇറങ്ങിപ്പോയി

കേരള നിയസഭയുടെ 13ാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍നടത്തിയ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. for more details..http://www.mathrubhumi.com/story.php?id=528451

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ത്യ

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഏറ്റുവാങ്ങിയ 257 റണ്‍സിന്റെ കനത്ത തോല്‍വിയുടെ ഭാരവുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയെ നേരിടാന്‍ വെള്ളിയാഴ്ച വെസ്റ്റിന്‍ഡീസ് ഇറങ്ങുന്നത്. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=528437

അമേരിക്ക കേരളത്തെ തേടുന്നു

ഇന്ത്യക്കുള്ളിലും അതേപോലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് - ഇന്ത്യാ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ (െേൃമലേഴശര ുമൃിേലൃവെശു) ഭാഗമെന്നനിലയിലും കേരളത്തിനുള്ള സാധ്യതകള്‍ എന്നെ വീണ്ടും സ്പര്‍ശിക്കുകയാണ്. for more details...

പൊങ്കാലക്ക് ഒരുങ്ങി ലക്ഷങ്ങള്‍

വൃതശുദ്ധിയുടെ നിറവില്‍ ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ലക്ഷകണക്കിന് ഭക്തര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി. 10.15ന് പണ്ടാര അടുപ്പില്‍ അടുപ്പ് വെട്ടോടെ പൊങ്കാലക്ക് തുടക്കമാവും. for more details...http://www.mathrubhumi.com/story.php?id=528112

എണ്‍പത് തികഞ്ഞ വൃക്ഷങ്ങളുടെ അമ്മയ്ക്ക് എണ്‍പത് വൃക്ഷത്തൈകള്‍ നട്ട് ആദരം

എണ്‍പതിന്റെ നിറവിലെത്തിയ വൃക്ഷലതാദികളുടെ അമ്മയ്ക്ക് എണ്‍പത് വൃക്ഷത്തൈകള്‍ നട്ട് ആദരം. for more details.. http://www.mathrubhumi.com/static/others/special/story.php?id=528027

എട്ട് ദിക്ക് കൊടികള്‍ ഉയര്‍ന്നു; ഉത്സവ എഴുന്നള്ളിപ്പ് തുടങ്ങി

ധ്വജദേവതകളെ സങ്കല്പിച്ച് എട്ട് ദിക്കുകളില്‍ വര്‍ണ്ണക്കൊടികള്‍ സ്ഥാപിച്ചതോടെ ഗുരുവായൂരപ്പന്റെ പ്രൗഢിയാര്‍ന്ന ഉത്സവ എഴുന്നള്ളിപ്പ് തുടങ്ങി. for more details...http://www.mathrubhumi.com/story.php?id=527867

യു.എ.ഇയ്ക്ക് 340 റണ്‍ വിജയലക്ഷ്യം

പാകിസ്താന് എതിരെ യു.എ.ഇക്ക് 340 റണ്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=527843

പദ്ധതിച്ചെലവില്‍ പകുതിപോലും ചെലവിട്ടില്ല

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ വാര്‍ഷിക പദ്ധതിയില്‍ പകുതിപ്പണം പോലും ചെലവഴിച്ചില്ല. 22,762 കോടിയില്‍ ഇനിയും 12,000 കോടിയോളം ചെലവഴിക്കാന്‍ ശേഷിക്കുന്നു. ഇതിന് പണവും സമയവുമില്ലാത്തതിനാല്‍ വാര്‍ഷിക പദ്ധതി വെട്ടിച്ചുരുക്കേണ്ടിവരും. For more details...http://www.mathrubhumi.com/story.php?id=527076

എ ടു ഇസെഡ് വില്ല്യേഴ്‌സ്‌

ബാറ്റിങ്ങിനെ പുനര്‍നിര്‍വചിച്ച ബാറ്റ്‌സ്മാന്മാരെന്ന് സച്ചിന്‍ തെണ്ടുല്‍ക്കറേയും ബ്രയാന്‍ ലാറയേയും മറ്റും വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. പക്ഷെ, അബ്രഹാം ബെഞ്ചമിന്‍ ഡിവില്ല്യേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കക്കാരനെ ഇപ്പോള്‍ ബൗളിങ്ങിനെ പുനര്‍നിര്‍വചിച്ച ബാറ്റ്‌സ്മാനെന്ന് വിളിക്കേണ്ടി വന്നിരിക്കുന്നു. ബൗളിങ്ങിലെ 'ലെങ്ത്' എന്ന സങ്കല്‍പ്പത്തെ തന്നെ മായ്ച്ചുകളയുന്ന രീതിയിലാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ്.for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=526559

കാറ്റുകൊണ്ട്, കഥപറഞ്ഞ്, ജോയ് മാത്യു മറീനയില്‍

കഥാപാത്രങ്ങളുടെ അലങ്കാരങ്ങള്‍ അഴിച്ചുവെച്ച് തനി കോഴിക്കോട്ടുകാരനായ ജോയ് മാത്യുവിനെയാണ് ഞായറാഴ്ച മറീനയില്‍ കണ്ടത്. ചുരുണ്ട് കണ്ണിനുമുകളിലേക്കു വീണുകിടക്കുന്ന മുടി വെട്ടിയൊതുക്കിയിരുന്നു. മീശയും താടിയുമില്ലാത്ത മുഖം ഇളംവെയിലില്‍ തിളങ്ങി. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അറബി നാടകോത്സവവും കേരളസമാജത്തിന്റെ നാടകചര്‍ച്ചയുമെല്ലാമാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിനെ ചെന്നൈയിലെത്തിച്ചത്.for more details...http://www.mathrubhumi.com/movies/web_special/527132/

യാത്രക്കൂലിക്കു മാറ്റമില്ല; ചരക്കുകൂലി കൂടും പുതിയ വണ്ടികളോ പാതകളോ ഇല്ല

തീവണ്ടിയാത്രാനിരക്കില്‍ മാറ്റമില്ല. എന്നാല്‍, പുതിയ റെയില്‍ബജറ്റില്‍ ഉപ്പൊഴികെ മിക്കവാറും എല്ലാ സാമഗ്രികളുടെയും കടത്തുകൂലി കൂട്ടി. പുതിയ വണ്ടികളോ പാതകളോ സര്‍വേകളോ ഇല്ല. for more details...http://www.mathrubhumi.com/static/others/special/story.php?id=526337

വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു

ഇന്ത്യയോടേറ്റ പരാജയത്തിന്റെ വേദന മറക്കണം ദക്ഷിണാഫ്രിക്കയ്ക്ക്. വെസ്റ്റിന്‍ഡീസാവട്ടെ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് സമ്മാനിച്ച വിജയത്തിന്റെ ആവേശത്തിലും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്.for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=526511

യാത്രാനിരക്ക് കൂട്ടില്ല: റെയില്‍വെ നവീകരണത്തിന് കര്‍മ്മപദ്ധതി

യാത്ര നിരക്ക് വര്‍ധനയുണ്ടാവില്ലെന്ന ആമുഖമായി സൂചിപ്പിച്ചുകൊണ്ട് റെയില്‍മന്ത്രി സുരേഷ് പ്രഭു എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു.for more details...http://www.mathrubhumi.com/story.php?id=526258

അഫ്ഗാനിസ്താന് 211 റണ്‍സ് വിജയലക്ഷ്യം

അഫ്ഗാന്‍ പേസിന് മുന്നില്‍ പതറിപ്പോയ സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി 200 റണ്‍ കടന്നതിന്റെ ആശ്വാസം മാത്രം. പൂള്‍ എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 50 ഓവറില്‍ 210ന് ഓള്‍ഔട്ടാവുകയായിരുന്നു സ്‌കോട്ടിഷ്‌നിര. രണ്ട് വീതം തോല്‍വികള്‍ ഏറ്റുവാങ്ങി പോയിന്റ് പട്ടികയുടെ വാലറ്റത്ത് കഴിയുകയാണ് ഇരുവരും.for more details...http://www.mathrubhumi.com/cricketworldcup2015/article.php?id=526185

ധനക്കമ്മി മറികടക്കാന്‍ കേരളത്തിന് 9519 കോടി

ധനക്കമ്മി മറികടക്കുന്നതിന് അടുത്ത അഞ്ചുവര്‍ഷം കേരളത്തിന് 9519 കോടിരൂപ കേന്ദ്രം ഗ്രാന്റായി നല്‍കും. ഗ്രാമപഞ്ചായത്തുകള്‍ക്ക് 3615.85 കോടി രൂപയും നഗരസഭകള്‍ക്ക് 2931.48 കോടി രൂപയും അടിസ്ഥാന ഗ്രാന്റ് ലഭിക്കും. ഇതിനുപുറമെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 401.76 കോടി രൂപ, നഗര തദ്ദേശസ്ഥാപനങ്ങള്‍ക്ക് 732.87 കോടി രൂപ എന്നിങ്ങനെ പ്രവര്‍ത്തനഗ്രാന്റും അനുവദിക്കും.For more details...http://www.mathrubhumi.com/story.php?id=525774

സിറിയയില്‍ 90 ക്രിസ്ത്യാനികളെ ഐ.എസ്. തട്ടിക്കൊണ്ടുപോയി

വടക്ക്-കിഴക്കന്‍ സിറിയയില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തൊണ്ണൂറോളം പേരെ െഎ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അസ്സീറിയാ ക്രൈസ്തവവിഭാഗത്തില്‍പ്പെട്ടവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍.for more details...http://www.mathrubhumi.com/online/malayalam/news/story/3443030/2015-02-25/world

ലോസ് ആഞ്ജലിസിന് സമീപം ലോറിയില്‍ ഇടിച്ച് തീവണ്ടി പാളംതെറ്റി

അമേരിക്കയിലെ ലോസ് ആഞ്ജലിസിന് സമീപമുള്ള ലെവല്‍ ക്രോസില്‍ ലോറിയിലിടിച്ച് തീവണ്ടി പാളംതെറ്റി. 28 പേര്‍ക്ക് പരിക്കേറ്റു. For more details...http://www.mathrubhumi.com/story.php?id=525884

സമ്മേളനം കൊടിയിറങ്ങി; വി.എസ് വന്നില്ല

ആലപ്പുഴ : വി.എസ്സിനോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊടിയിറക്കം. പാര്‍ട്ടിക്ക് വിധേയനാകുമെങ്കില്‍ വി.എസ്സിന് തിരികെവരാമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞപ്പോള്‍ പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പിണറായി വിജയനും വി.എസ്സിനോട് ഒരു ദയയും കാട്ടിയില്ല.For more details...http://www.mathrubhumi.com/story.php?id=525414

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം: ജന്തര്‍മന്ദറില്‍ ഹസാരെയുടെ ധര്‍ണ

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ പാര്‍ലമെന്റിനുസമീപം ജന്തര്‍മന്ദറില്‍ നടത്തുന്ന ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക് കടന്നു.For more details...http://www.mathrubhumi.com/story.php?id=525570

ഇറാന് റഷ്യയുടെ മിസൈല്‍ വാഗ്ദാനം

ഐക്യരാഷ്്ട്രപ്രമേയത്തിന് വിരുദ്ധമായി ഇറാന് അത്യാധുനികമിസൈലുകള്‍ നല്‍കാന്‍ റഷ്യയുടെ നീക്കം. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ' ആന്റെ-2500' മിസൈലുകളാണ് റഷ്യന്‍കമ്പനിയായ റോസ്‌ടെക് വാഗ്ദാനം ചെയ്തിരിക്കുന്നത്. For more details...http://www.mathrubhumi.com/online/malayalam/news/story/3441187/2015-02-24/world

ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

ചലച്ചിത്രരംഗത്തെ 87-ാമത് അക്കാദമി അവാര്‍ഡുകള്‍ തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍സമയം ഏഴുമണിക്ക് പ്രഖ്യാപിക്കും. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, സഹനടന്‍, സഹനടി, തിരക്കഥ തുടങ്ങി 24 വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ സമ്മാനിക്കും. For more details...http://www.mathrubhumi.com/online/malayalam/news/story/3439420/2015-02-23/world

ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും ചോര്‍ച്ച

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും ചോര്‍ച്ച. നിലയത്തില്‍നിന്ന് അണുവികിരണശേഷിയുള്ള ജലത്തിന്റെ ഒഴുക്ക് 50 മുതല്‍ 70 ശതമാനം വരെ കൂടിയതായാണ് കണ്ടെത്തിയിരിക്കുന്നത്.For more details... http://www.mathrubhumi.com/online/malayalam/news/story/3439622/2015-02-23/world

മാലെദ്വീപില്‍ മുന്‍ പ്രസിഡന്റ് തീവ്രവാദക്കുറ്റത്തിന് അറസ്റ്റില്‍

മാലെദ്വീപ് മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദിനെ ഭീകരവിരുദ്ധ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തു. മൂന്നുവര്‍ഷം മുമ്പ് അധികാരത്തിലിരിക്കെ ഒരു ജഡ്ജിയെ നിയമവിരുദ്ധമായി തടവില്‍വെച്ചുവെന്ന കുറ്റത്തിലാണ് നടപടി. For more details..http://www.mathrubhumi.com/online/malayalam/news/story/3439771/2015-02-23/world

ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി

87 ാമത് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി. വ്യത്യസ്തമായ സിനിമാവ്യാകരണവും പുതുമയുള്ള ക്യാമറക്കോണുകളും ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യമായ ഇഡ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ളില്‍ ഓസ്‌കാര്‍ നേടി. വിപ്‌ലാഷിലെ അഭിനയത്തിന് ജെ.കെ സിമ്മണ്‍സ് മികച്ച സഹനടനായി. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ബോയ്ഹുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം കൊണ്ട് ചിത്രീകരിച്ച് ചരിത്രം കുറിച്ച ബോയ്ഹുഡില്‍ 11 വര്‍ഷവും ഈ സിനിമയില്‍ അഭിനയിക്കുകയായിരുന്നു.For more details...http://www.mathrubhumi.com/movies/hollywood/525275/

ടോസ് നേടിയ ഇന്ത്യക്ക് ബാറ്റിങ്‌

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് ലോകകപ്പിലെ വമ്പന്‍മാരുടെ പോരാട്ടം. സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ബാറ്റിങ് തിരഞ്ഞെടുത്തു.For more details...http://www.mathrubhumi.com/cricketworldcup2015/article.php?id=525062

നിഷാം കേസ്: മുന്‍ കമ്മീഷണറെത്തി ഐ.ജി.ക്ക് വിശദീകരണം നല്‍കി

ചന്ദ്രബോസ് വധക്കേസില്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ഐജി ടി.കെ. ജോസിന് വിശദീകരണം നല്‍കി. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ഐ.ജി. ഓഫീസില്‍ എത്തിയ ജേക്കബ് ജോബ് ആറുമണിയോടെയാണ് ഇവിടെനിന്നും ഇറങ്ങിയത്. ഐ.ജി. ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ വന്നതെന്ന് ജേക്കബ് ജോബ് പറഞ്ഞു. For more details...http://www.mathrubhumi.com/story.php?id=524958

ദുബായ് ടോര്‍ച്ച് ടവറിന് തീപിടിച്ചു; ആളപായമില്ല

ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ റെസിഡന്‍ഷ്യല്‍ കെട്ടിടമായ ദുബായ് മറീനയിലെ ടോര്‍ച്ച് ടവറിന് ശനിയാഴ്ച പുലര്‍ച്ചെ തീപിടിച്ചു. നാലുമണിക്കൂറോളംനീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ നിയന്ത്രിച്ചു. ആളപായമില്ല. കെട്ടിടത്തിലെ 670-ഓളം അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാരെ പോലീസും അഗ്നിശമനസേനാ വിഭാഗവും ചേര്‍ന്ന് ഒഴിപ്പിച്ചിരുന്നു. ഏഴോളം പേര്‍ക്ക് പുക ശ്വസിച്ചുള്ള അസ്വസ്ഥത ഒഴിച്ചാല്‍ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. നേരം പുലര്‍ന്നതോടെ തീ ബാധിക്കാത്ത അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് പോകാന്‍ താമസക്കാരെ പോലീസ് അനുവദിച്ചു.For more details...http://www.mathrubhumi.com/online/malayalam/news/story/3438395/2015-02-22/world

ഓസ്‌ട്രേലിയയില്‍ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം

ഒരേസമയം ആഞ്ഞടിച്ച രണ്ട് ചുഴലിക്കാറ്റുകള്‍ ഓസ്‌ട്രേലിയന്‍ തീരങ്ങളില്‍ കനത്ത നാശം വിതച്ചു. ക്വീന്‍സ്ലാന്‍ഡ് തീരം, വടക്കന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് 'മാഴ്‌സിയ', 'ലാം' എന്നീ പേരുകളുള്ള ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചത്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് വൈദ്യുതിബന്ധം താറുമാറായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.For more details...http://www.mathrubhumi.com/online/malayalam/news/story/3435738/2015-02-21/world

ഇന്ത്യയ്ക്ക് വന്‍ഭീഷണിയായി മരുന്നിനെ പ്രതിരോധിക്കുന്ന മലമ്പനി

ലണ്ടന്‍ : മരുന്നുകളെ പ്രതിരോധിക്കുന്ന മലമ്പനി രോഗാണുക്കള്‍ ഇന്ത്യയ്ക്ക് വന്‍ഭീഷണിയാവുമെന്ന് മുന്നറിയിപ്പ്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമായ മലമ്പനിബാധ കണ്ടെത്തിയത്. മലമ്പനി നിയന്ത്രണത്തിന് ലോകവ്യാപകമായി നടക്കുന്ന ശ്രമങ്ങള്‍ക്കും സംഭവം തിരിച്ചടിയാവും.For more details...http://www.mathrubhumi.com/online/malayalam/news/story/3435746/2015-02-21/world

ഓസ്‌ട്രേലിയ പൗരന്മാരുടെ വധശിക്ഷ ഇന്‍ഡൊനീഷ്യ മാറ്റിവെച്ചു

ജക്കാര്‍ത്ത: മയക്കുമരുന്ന് കടത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഓസ്‌ട്രേലിയ പൗരന്മാരുടെ ശിക്ഷ നടപ്പാക്കുന്നത് ഇന്‍ഡൊനീഷ്യ നീട്ടിവെച്ചു. ആന്‍ഡ്രു ചാന്‍, മിവുരാന്‍ സുകുമാരന്‍ എന്നിവരുടെ ശിക്ഷയാണ് നീട്ടിയത്. സാങ്കേതികകാരണങ്ങളാല്‍ ഇവരുടെ ശിക്ഷ നടപ്പാക്കാന്‍ മൂന്നാഴ്ച മുതല്‍ ഒരുമാസം വരെയെടുക്കുമെന്ന് ഇന്‍ഡൊനീഷ്യന്‍ വൈസ് പ്രസിഡന്റ് യൂസഫ് കല്ലയുടെ ഓഫീസ് അറിയിച്ചു.Fore more details...http://www.mathrubhumi.com/online/malayalam/news/story/3436043/2015-02-21/world

മഴ: ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം സംശയത്തില്‍

ബ്രിസ്‌ബെയ്ന്‍: പൂള്‍ എ യിലെ ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴ മൂലം വൈകുന്നു. 20 ഓവര്‍ മത്സരമെങ്കിലും നടത്താനാകുമോ എന്ന സാധ്യതകളും ഐസിസി ആരായുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ സമയം ഒന്നരയ്ക്കാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബ്രിസ്‌ബെയ്‌നിലെ ഗാബ സ്‌റ്റേഡിയത്തില്‍ പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ മത്സരം നടക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.fore more details...http://www.mathrubhumi.com/cricketworldcup2015/article.php?id=524823

സൗത്തിയ്ക്ക് ഏഴ് വിക്കറ്റ്; ഇംഗ്ലണ്ട് 123 ന് പുറത്ത്‌

ടിം സൗത്തിയുടെ മാസ്മരിക ബോളിങ്ങില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നു. കരിയറിലെ മികച്ച പ്രകടനവുമായി സൗത്തി കളംവാണപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 33.2 ഓവറില്‍ 123-ല്‍ ഒതുങ്ങി. ഈ ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.For more details...http://www.mathrubhumi.com/cricketworldcup2015/article.php?id=524528

തുറമുഖ പദ്ധതിക്കായി ടെന്‍ഡര്‍ തുറക്കുന്നു; വിഴിഞ്ഞത്തിന്റെ ഭാവി ഇന്നറിയാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി ടെന്‍ഡര്‍ നല്‍കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ലഭിക്കുന്ന ടെന്‍ഡറുകള്‍ വെള്ളിയാഴ്ചതന്നെ തുറക്കും. ഒന്നിലധികം കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയാല്‍ മത്സരാടിസ്ഥാനത്തിലും സുതാര്യമായും കരാറുകാരെ കണ്ടെത്താനാവും.For more details... http://www.mathrubhumi.com/story.php?id=524432

ജിദ്ദ റണ്‍വേയില്‍ വിമാനം വാനിലിടിച്ചു: മലയാളിക്ക് പരിക്ക്

കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം വാനിലിടിച്ച് വാനിലുണ്ടായിരുന്ന മലയാളിയായ എയര്‍ലൈന്‍ ജീവനക്കാരന് പരിക്കേറ്റു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അഷ്‌റഫ് അബ്ദുസ്സമദ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്ക് നിസ്സാരമല്ല. സൗദിയ വിമാനവും റോയല്‍ മൊറോക്കോ എയര്‍ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം.For more details...http://www.mathrubhumi.com/online/malayalam/news/story/3434697/2015-02-20/world

ആപ്പ് തിരിച്ചറിയും ആത്മഹത്യാ പ്രേരണ

ആത്മഹത്യാ പ്രേരണ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്പ്. പലകാരണങ്ങള്‍കൊണ്ടും മരിച്ചാല്‍മതിയെന്ന് മനസ്സില്‍ തോന്നുമ്പോള്‍ത്തന്നെ സൂചനനല്‍കി വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നതാണ് 'ഹോപ്' എന്നുപേരിട്ട ഈ പുതിയ ആപ്പ്. അമേരിക്കയിലെ ബ്രൂം കൗണ്ടി എക്‌സിക്യൂട്ടീവ് ഡെബ്ബി പ്രസ്റ്റണ്‍ കഴിഞ്ഞദിവസം ഇതു പുറത്തിറക്കി.For more details...http://www.mathrubhumi.com/online/malayalam/news/story/3432021/2015-02-19/world

ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് യുവാവ് മരിച്ചു

കളിക്കിടെ ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. ദുബായില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്ക് ജീവനക്കാരനായിരുന്ന രതീഷ് കാക്കാമണി(31)യാണ് മരിച്ചത്.For more details....http://www.mathrubhumi.com/online/malayalam/news/story/3433429/2015-02-19/world

നിഷാമിന് ജാമ്യമില്ല

സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി കൊലചെയ്ത കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിഷാമിന് കോടതി ജാമ്യം നിഷേധിച്ചു. ഇയാള്‍ക്കെതിരെയുള്ള പല കേസുകളും ഒത്തുതീര്‍ത്തത് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിനടപടി. നിഷാമിനെതിരായ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് സ്ഥാപിക്കുന്നതിനായി പഴുതടച്ച അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. For more details...http://www.mathrubhumi.com/online/malayalam/news/story/3432870/2015-02-19/kerala

ലിബിയയില്‍ യു.എന്‍. പിന്തുണയോടെയുള്ള ആക്രമണത്തിന് ഈജിപ്തിന്റെ നീക്കം

ക്രിസ്തുമതത്തില്‍പ്പെട്ട 21 പേരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) കഴുത്തറുത്തുകൊന്ന ലിബിയയില്‍ ഐക്യരാഷ്ടസഭയുടെ പിന്തുണയോടെയുള്ള ആക്രമണത്തിന് ഈജിപ്ത് ശ്രമം തുടങ്ങി. ലിബിയയില്‍ അന്താരാഷ്ട്ര ഇടപെടല്‍ അംഗീകരിക്കുന്ന പ്രമേയം യു.എന്‍. പാസാക്കണമെന്ന് ഈജിപ്ത് പ്രസിഡന്റ് ഫത്തെ അല്‍ സിസി ആവശ്യപ്പെട്ടു. ലിബിയയിലെ ഭീകരത തുടച്ചുനീക്കുന്നതിന് മറ്റൊരു മാര്‍ഗവുമില്ലെന്നും ഫ്രഞ്ച് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സൈനിക നടപടിയല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് ഇറ്റലിയും ആഫ്രിക്കന്‍ യൂണിയനും നിലപാടെടുത്തത് ഈജിപ്തിന്റെ നീക്കത്തിന് തിരിച്ചടിയായി.For more details...http://www.mathrubhumi.com/online/malayalam/news/story/3429834/2015-02-18/world

ജപ്പാനില്‍ ഭൂകമ്പവും സുനാമിയും

വടക്കന്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമി പരിഭ്രാന്തി പരത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും ആളപായമില്ല. 2011-ല്‍ സുനാമി 18,000 പേരുടെ ജീവനപഹരിച്ചിരുന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് രാവിലെ കുജി നഗരത്തില്‍ തിരമാലകള്‍ എട്ടടിവരെ ഉയര്‍ന്നു. നാലടി ഉയരത്തില്‍ തീരദേശമാകെ തിര ഉയരുന്നുണ്ട്. എന്നാല്‍, ഇനി കടല്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയില്ലെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കാനാണ് നിര്‍ദേശമുള്ളത്.For more details...http://www.mathrubhumi.com/online/malayalam/news/story/3430513/2015-02-18/world

എയ്‌റോ ഇന്ത്യ 2015 ന് തുടക്കം

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഡിഫന്‍സ് - വ്യോമയാന പ്രദര്‍ശനമായ 'എയ്‌റോ ഇന്ത്യ 2015' ന് ബെംഗളൂരുവിലെ യലഹങ്ക വ്യോമത്താവളത്തില്‍ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള 750 ലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേക് ഇന്‍ ഇന്ത്യ' പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പ്രതീക്ഷയോടെയാണ് വ്യോമയാന രംഗത്തെ ആഭ്യന്തര സംരംഭകര്‍ 'എയ്‌റോ ഇന്ത്യ 2015 നെ' കാണുന്നത്. പ്രഖ്യാപനം ഈ രംഗത്തെ ചെറുകിട സംരംഭകര്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) വൃത്തങ്ങള്‍ പറഞ്ഞു. For more details....http://www.mathrubhumi.com/story.php?id=524029

ജെയിംസ് ബോണ്ട് വില്ലന്‍ ലൂയിസ് ജോര്‍ദാന്‍ അരങ്ങൊഴിഞ്ഞു

ജെയിംസ് ബോണ്ട് സിനിമ 'ഒക്ടോപുസി'യിലെ വില്ലനെ അവതരിപ്പിച്ച ഫ്രഞ്ച് നടന്‍ ലൂയിസ് ജോര്‍ദാന്‍ (93) അന്തരിച്ചു. ഫ്രാന്‍സിലെ മാഴ്‌സെയില്‍ ജനിച്ച ജോര്‍ദാന്‍ ഹോളിവുഡിന് ഫ്രഞ്ച് വശ്യത പകര്‍ന്നുനല്‍കിയ നടനായിരുന്നു.For more details...http://www.mathrubhumi.com/online/malayalam/news/story/3428120/2015-02-17/world

യു.എ.ഇ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് മലയാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് മലയാളികളെ രക്ഷിക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമം തുടരുന്നു. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി കുനിയില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഷാര്‍ജ കോടതി വധശിക്ഷ വിധിച്ച കാസര്‍കോട് സ്വദേശികളായ സക്കറിയ്യ മണ്ടിയന്‍പുരയില്‍, ബഷീര്‍ കുണ്ടംകടത്ത്, അന്‍വര്‍ സാലിതിരുത്ത് എന്നിവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. കൊലചെയ്യപ്പെട്ട മനോജിന്റെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. ഷാര്‍ജ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് മൂന്നുപേരും.For more details...http://www.mathrubhumi.com/online/malayalam/news/story/3428660/2015-02-17/world

ആഗോളതാപനം രോഗങ്ങള്‍ പടര്‍ത്തും

ആഗോളതാപനം ഭൂമിയില്‍ സാംക്രമികരോഗങ്ങള്‍ പടരാനിടയാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നു പിടിച്ചതും വെസ്റ്റ് നൈല്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നതുമെല്ലാം ഇതിന്റെ ഭാഗമായാണെന്നാണ് അമേരിക്കയിലെ നെബ്രാസ്‌ക ലിന്‍കോളന്‍ സര്‍വകലാശാലയിലെ പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.For more details...http://www.mathrubhumi.com/online/malayalam/news/story/3427727/2015-02-17/world

ട്രെയിനപകടം: 12 മരണം, മരിച്ചവരില്‍ മലയാളികളും

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ച ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ പാളം തെറ്റി പന്ത്രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളെന്ന് സ്ഥിരീകരണം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം സ്വദേശി ഇട്ടിയറ ആന്റണി (57), തൃശ്ശൂര്‍ സ്വദേശി അമല്‍ (9) എന്നിവരാണ് അവര്‍. മരണസംഖ്യ ഉയരാനാണ് സാധ്യത. ഇന്നുരാവിലെ 7.45നായിരുന്നു അപകടം. For more details....http://www.mathrubhumi.com/story.php?id=522842

തര്‍ക്കമുള്ള പള്ളിയില്‍ പാത്രിയര്‍ക്കീസ് പ്രവേശിച്ചത് തെറ്റെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: മലങ്കര സഭയുടെ സമാധാനത്തേക്കുറിച്ച് സംസാരിക്കുകയും അതിനുള്ള ശ്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയുംചെയ്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ, തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയപള്ളി സന്ദര്‍ശിച്ചത് അനുചിതമായെന്ന് ഓര്‍ത്തഡോക്‌സ് സഭാ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച പരിപാടികളില്‍ പിറവം വലിയപള്ളി സന്ദര്‍ശനം ഇല്ലായിരുന്നു. അവിടെ അനധികൃതമായി പ്രവേശിക്കുന്നതിന് സംവിധാനം ഒരുക്കുക വഴി സര്‍ക്കാരും പക്ഷപാതപരമായി പെരുമാറി.For more details....http://www.mathrubhumi.com/story.php?id=522713

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി: 300 പേര്‍ മരിച്ചതായി സംശയം

മധ്യധരണ്യാഴി വഴി യൂറോപ്പിലേക്ക് കടക്കാന്‍ശ്രമിച്ച 300- ഓളം പേരെ ബോട്ടുകള്‍ മുങ്ങി കടലില്‍ കാണാതായി. ഇവരിലേറെപ്പേരും മരിച്ചതായാണ് സംശയിക്കുന്നത്. ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.For more details...http://www.mathrubhumi.com/online/malayalam/news/story/3418871/2015-02-12/world

അട്ടിമറി : മാലെദ്വീപ് മുന്‍ മന്ത്രി നാസിം അറസ്റ്റില്‍

മാലെദ്വീപിലെ മുന്‍ ആഭ്യന്തര മന്ത്രി മുഹമ്മദ് നാസിമിനെതിരെ പോലീസ് അട്ടിമറിക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ രേഖകള്‍ നാസിമിന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിയതായി പോലീസ് പറഞ്ഞു.For more details...http://www.mathrubhumi.com/online/malayalam/news/story/3418835/2015-02-12/world

പാശ്ചാത്യരാജ്യങ്ങള്‍ യെമനിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചു

ഷിയാ വിമതര്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ച യെമനില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നു. കാര്യാലയങ്ങള്‍ തത്കാലം പൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷാ- രാഷ്ട്രീയസാഹചര്യങ്ങള്‍ വഷളായി വരുന്ന സാഹചര്യത്തിലാണ് തീരുമാനം.For more details..http://www.mathrubhumi.com/online/malayalam/news/story/3418864/2015-02-12/world

Dehlhi election results

Delhi's historical folklore was already enriched with a vast number of tales and anecdotes, but on 10 February 2015, another glorious chapter was added to it. In the Delhi assembly elections of 2015, the AAP cavalry came bludgeoning and trampled everything that came its way. The BJP was at the receiving end this time. The 49 day rule of AAP and Arvind Kejriwal proved more than enough to enable them to win comfortably against an ever strengthening BJP. The AAP has got the number, better than it ever imagined. It now has to deliver on the promises....കൂടുതൽ വിവരങ്ങള്ക്ക്.....